Tuesday 8 May 2012

PATHWAY TO MADEENA

BY SAMADANI SAHIB

തിരിച്ചടികളില്‍ നിന്ന് തിരിച്ചറിവുണ്ടാകണം -സമദാനി

Posted on: 30 Jan 2012


കോഴിക്കോട്: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മീയ സഹവാസത്തിന് ശാസ്ത്രത്തെയും രാഷ്ട്രീയാധികാരങ്ങളെയും സജ്ജമാക്കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ആഗോള പ്രകൃതിയോട് സമരസപ്പെട്ടാണ് മാനവചരിത്രം വികാസം പ്രാപിച്ചിട്ടുള്ളത്. എന്നാല്‍ ആര്‍ത്തിപൂണ്ട മനുഷ്യന്‍ ഭൂമിക്കുമേല്‍ നടത്തിയ കടന്നാക്രമണങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്ന് തിരിച്ചടികള്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. തിരിച്ചടികളില്‍ നിന്ന് തിരിച്ചറിവുണ്ടായില്ലെങ്കില്‍ ഭാവി അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. 'മദീനയിലേക്കുള്ള പാത' വാര്‍ഷിക പ്രഭാഷണത്തില്‍ ഭൂമിയില്‍ മാനവന്റെ പാദമുദ്ര എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി.

ഭൂമിയും അതിലെ വിഭവങ്ങളും അനന്തമല്ല. അതിനെല്ലാം പരിമിതികളുണ്ട്. അത് മനസ്സിലാക്കാതെയുള്ള ചൂഷണം ഭൂമിയോടുള്ള അനീതിയാണ്. എല്ലാവര്‍ക്കും വേണ്ട ഓഹരി ഇവിടെയുണ്ട്. എന്നാല്‍ അനാവശ്യമായ കിടമത്സരങ്ങളാണ് അവസരസമത്വത്തിന് വിഘാതമായി തീരുന്നത്.

ആഗോളീകരണം രംഗം വഷളാക്കുകയാണ്. ആഗോളീകരണം പോലുള്ള സാമ്പത്തിക പ്രതിഭാസങ്ങളുടെ പിറകില്‍ കച്ചവട മനസ്സും വിപണി താത്പര്യങ്ങളുമാണുള്ളത്. അതുതന്നെയാണ് ഭൂമിയുടെ സ്വാസ്ഥ്യത്തിന് വിനയാകുന്നത്. ഭരണകൂടങ്ങളുടെ അധികാരം വന്‍കിട കമ്പനികളിലേക്ക് കൈമാറാനും ജലം പോലുള്ള അടിസ്ഥാന വിഭവങ്ങള്‍ക്ക് പ്രദേശിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ആഗോളീകരണം കാരണമായെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. സ്‌നേഹത്തിന്റെ സംസ്‌കാരത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ എത്തുന്നവരാണ് സമദാനിയുടെ പ്രഭാഷണത്തിനുള്ള ജനാവലിയെന്ന് എം.ടി പറഞ്ഞു. ഓരോ വര്‍ഷവും ജനാപ്രവാഹം വര്‍ധിക്കുകയാണ്. സാധാരണ സ്‌നേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ കുറയാറാണ് പതിവ്. വിദ്വേഷത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂടുകയാണ് പതിവ്. എന്നാല്‍ ഇവിടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. ശ്രോതാക്കള്‍ പെരുകുന്നു. സമദാനിയുടെ വാക്ചാതുര്യത്തിനും അറിവിനുമപ്പുറത്ത് മതത്തിനപ്പുറത്തുള്ള മാനവികതയ്ക്കും സമാധാനത്തിനും വേണ്ടിയുള്ളഉത്കണ്ഠയും ദാഹവും കൂടുന്നതാണ് ആളുകളുടെ പെരുപ്പത്തിന് കാരണം. പുതിയ കാലത്തിന്റെ ചരിത്രമാണ് സമദാനിയുടെ പ്രഭാഷണമെന്നും എം.ടി. പറഞ്ഞു. പ്രഭാഷണപരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമദാനിയുടെ പ്രഭാഷണ സി.ഡി. പ്രകാശനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് നല്‍കി നിര്‍വഹിച്ചു. എം.അഹമ്മദ് സ്മരണിക പ്രകാശനം വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി.പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മരിക്കുന്നതിന് മുമ്പ് സുകുമാര്‍ അഴീക്കോട് കൈമാറിയ സന്ദേശം ചടങ്ങില്‍ വായിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, കെ.പി.രാമനുണ്ണി, സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മോന്‍സി വര്‍ഗീസ്, എം.സി.മായിന്‍ ഹാജി, പി.കെ.കെ. ബാവ, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ടി.പി.എം സാഹിര്‍, പി.കെ. ഫിറോസ്, നവാസ് പൂനൂര്‍, ഡോ.കെ.മൊയ്തു എന്നിവര്‍ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ യൂസഫ് മുഹമ്മദ് നദ്‌വിക്ക് ഉപഹാരം സമര്‍പ്പിച്ചു. റഫീഖ് ചെലവൂര്‍ സ്വാഗതവും പി.പി. അബ്ദുല്ല നന്ദിയും പറഞ്ഞു.

1 comment:

  1. No Deposit Bonus Code at Grades Casino
    The online 1xbet korean casino 바카라 사이트 offers 100 메이피로출장마사지 free poormansguidetocasinogambling.com spins without deposit for no wagering requirements. This bonus is one of the most popular and 바카라 most well-known

    ReplyDelete